ന്യൂദല്‍ഹി: ഇന്ത്യയുമായി അടുത്ത ആഴ്ച നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച യുഎസ് റദ്ദാക്കി. ചില ഒഴിവാക്കാനാവാത്ത കാരണങ്ങളെ തുടര്‍ന്നാണ് ചര്‍ച്ച റദ്ദാക്കുന്നതെന്നാണു യുഎസ് വിദേശകാര്യ മന്ത്രാലയം നല്കുന്ന വിശദീകരണം. ജൂലൈ ആറിനു നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ യുഎസിലേക്കു പോകാനിരിക്കെയാണ് ചര്‍ച്ച റദ്ദാക്കിയതായി യുഎസ് അറിയിപ്പു ലഭിക്കുന്നത്.
വാഷിംഗ്ടണില്‍ നടക്കേണ്ടിയിരുന്ന യോഗത്തില്‍ യുഎസിന്റെ ഭാഗത്തുനിന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരാണു പങ്കെടുക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന സമയത്താണ് ഈ കൂടിക്കാഴ്ച നിശ്ചയിക്കുന്നത്. ഈ വര്‍ഷമാദ്യം കൂടിക്കാഴ്ചയ്ക്കു തീയതിക്കായി ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: