രൂപയ്ക്ക് 29 പൈസയുടെ നഷ്ടം

Thursday 28 June 2018 12:08 pm IST

ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തില്‍. 29 പൈസയുടെ നഷ്ടമാണ്​രൂപക്ക്​ഉണ്ടായത്​. കഴിഞ്ഞ ദിവസം 19 മാസത്തെ ഏറ്റവും കുറഞ്ഞനിലയിലാണ് രൂപ​വ്യാപാരം അവസാനിപ്പിച്ചത്​. രൂപയുടെ മുല്യം വ്യാഴാഴ്ചയും ഇടിയുകയായിരുന്നു. ഡോളറിനെതിരെ 69.10 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. 

68.89 എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം രൂപയുടെ മൂല്യം 69.10ല്‍ എത്തി. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയുന്നതിന് കാരണം.  ബാരലിന്​​ 72.76 ഡോളറാണ്​ ഇപ്പോഴത്തെ എണ്ണവില. യു.എസ് ​- ചൈന വ്യാപാര പ്രശ്നങ്ങളും രൂപയുടെ ഇടിവിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

എന്നാല്‍ ഗള്‍ഫ്​ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന്​ഇന്ത്യയിലേക്ക്​പണമയക്കുന്ന പ്രവാസികള്‍ക്ക്​വന്‍ നേട്ടമാണ്​വിനിമയ നിരക്കിലുള്ള ഇടിവ്​സമ്മാനിക്കുന്നത്​. ഓഹരി വിപണിയില്‍ സെന്‍സെക്സ്​ 58.80 പോയിന്‍റ്​ഇടിഞ്ഞ്​ 35,158.31ലാണ്​ഇന്ന്​വ്യാപാരം ആരംഭിച്ചത്​.  നിഫ്റ്റി 32.95 പോയിന്‍റ്​ഇടിഞ്ഞ്​10,638.45ലും വ്യാപാരം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.