ചർച്ച മാറ്റിവച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുഎസ്; 'ഇന്ത്യ സുപ്രധാന പങ്കാളി'

Thursday 28 June 2018 12:16 pm IST
എന്നാൽ കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണത്തെക്കുറിച്ചു അദ്ദേഹം മറുപടി നൽകിയില്ല. ഇന്ത്യയുമായി ശക്തമായ ബന്ധമാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'യുഎസിന്റെ ദേശീയ സുരക്ഷയില്‍ ഇന്ത്യയ്ക്ക് പ്രാധാന്യം ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: അടുത്ത ആഴ്‌ച ഇന്ത്യയുമായി നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച മാറ്റിവച്ചതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഫോണില്‍ വിളിച്ചാണ് യു.എസ് സെക്രട്ടറി ഒഫ് സ്‌റ്റേറ്റ് മൈക്കല്‍ ആര്‍.പാംപിയോ ഖേദപ്രകടനം നടത്തിയത്.

എന്നാൽ കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണത്തെക്കുറിച്ചു അദ്ദേഹം മറുപടി നൽകിയില്ല.  ഇന്ത്യയുമായി ശക്തമായ ബന്ധമാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  'യുഎസിന്റെ ദേശീയ സുരക്ഷയില്‍ ഇന്ത്യയ്ക്ക് പ്രാധാന്യം ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളശക്തിയായി വളരുന്ന ഇന്ത്യയെ നയതന്ത്ര തലത്തിലും പ്രതിരോധ തലത്തിലും സുപ്രധാന പങ്കാളിയായാണ് അമേരിക്ക കാണുന്നതെന്നും പാംപിയോ പറഞ്ഞു. ഏറ്റവും അടുത്ത് തന്നെ ചര്‍ച്ചകള്‍ നടത്താനും ഇരു നേതാക്കളും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

അമേരിക്കയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ഉന്നത തല 2 പ്ലസ് 2 ചര്‍ച്ച നീട്ടിവച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരാണ് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.