തന്റെ ജോലി പൊതുപ്രവര്‍ത്തനം; അമ്മയില്‍ സജീവമല്ല - സുരേഷ് ഗോപി

Thursday 28 June 2018 3:19 pm IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ നടന്‍ സുരേഷ് ഗോപി എം.പി. അമ്മയില്‍ ഇപ്പോള്‍ താന്‍ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. 

സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യുവ നടിമാരുടെ രാജിയെ കുറിച്ച്‌ പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നെയങ്ങ് ഒഴിവാക്കിയേക്കൂ. ഞാന്‍ സിനിമാ നടനേയല്ല എന്ന് നിങ്ങള്‍ കരുതിയാലും എനിക്ക് വിഷമമില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.