ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്: കെജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തും

Thursday 28 June 2018 4:32 pm IST

ന്യൂദല്‍ഹി: ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തവണ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. 

ശനിയാഴ്ചയോ തിങ്കളാഴ്ചയോ കേസില്‍ തിസ് ഹസാരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കെജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയേക്കുമെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും സമാന കുറ്റം ചുമത്തും. 

കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയോ എഫ്ഐആറില്‍ പേര് ചേര്‍ക്കുകയോ ചെയ്തിരുന്നില്ല.  ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ദല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ മീറ്റിംഗിന് എത്തിയ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എംഎല്‍എമാരായ അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. 

സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എംഎല്‍എമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.