അന്ത്യോദയ എക്സ്‌പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ്

Thursday 28 June 2018 5:00 pm IST

കാസര്‍കോട്: അന്ത്യോദയ എക്സ്‌പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എം.പി വി. മുരളീധരനെയാണ് ഇക്കാര്യം അറിയിച്ചത്. 

സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ വി.മുരളീധരന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച്‌ കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്. സാധാരണക്കാരന് നിസാര ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന ട്രെയിനാണ് അന്ത്യോദയ എക്‌സ്‌പ്രസ്.

അന്ത്യോദയ എക്‌സ്‌പ്രസിന് കാസര്‍കോട് സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച്‌ മുസ്ലിം ലീഗ് നടത്തിയ സമരത്തിന്റെ ഭാഗമായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അപായച്ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.