പാക്കിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നത് അനുവദിക്കില്ല

Thursday 28 June 2018 7:37 pm IST
പാക്കിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നതിനോടു നമുക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല. ഇത് അനുവദിക്കാന്‍ കഴില്ലെന്നു പാക്കിസ്ഥാനു സന്ദേശം നല്‍കിയിട്ടുണ്ട്- ഹേലി പറഞ്ഞു.

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ഇതു സംബന്ധിച്ച് പാക്കിസ്ഥാനു മുന്നറിയിപ്പുകള്‍ നല്‍കികഴിഞ്ഞെന്നും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഒരുക്കിയ ചടങ്ങില്‍ സംസാരിക്കവെ ഹേലി പറഞ്ഞു.

പാക്കിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നതിനോടു നമുക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല. ഇത് അനുവദിക്കാന്‍ കഴില്ലെന്നു പാക്കിസ്ഥാനു സന്ദേശം നല്‍കിയിട്ടുണ്ട്- ഹേലി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസുമാണ് ആഗോളതലത്തില്‍ നേതൃത്വം വഹിക്കുന്നവരെന്നും ഒന്നിച്ചുനിന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ഹേലി കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ഹേലി ആശങ്ക രേഖപ്പെടുത്തി. മേഖലയില്‍ ചൈന നടത്തുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ യുഎസും മറ്റു രാജ്യങ്ങളും ഉത്കണ്ഠാകുലരാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ക്കു ചൈന പ്രധാന്യം നല്‍കുന്നില്ലെന്നും ഹേലി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.