കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന്റെ കോലം കത്തിച്ചു. കൊച്ചിയില്‍ എഐവൈഎഫ് പ്രവര്‍ത്തകരാണ് ഫിലിം ചേമ്പര്‍ ആസ്ഥാനത്തു കോലം കത്തിച്ചത്.
സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ, കോടതി കുറ്റവിമുക്തനാക്കും മുമ്പ് സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് എഐവൈഎഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: