കരിമുരിക്ക്

Friday 29 June 2018 1:04 am IST
കരിമുരിക്കിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ് എടുത്ത നീര് ദിവസവും രണ്ട് നേരം വീതം ഒരാഴ്ച സേവിച്ചാല്‍ അപ്പന്‍ഡിസൈറ്റിസ് രോഗത്തിന് ശമനമുണ്ടാകും. അപ്പന്റിസൈറ്റിസിന്റെ ആരംഭത്തിലേ ഇത് ഫലിക്കൂ.

botanical name: erithrina oreantalis(മുള്‍മുരിക്ക്, കാവടി)

എവിടെക്കാണാം : ഇന്ത്യയിലുടനീളം കാണപ്പെടുന്നു

പുനരുത്പാദനം : വിത്തില്‍ നിന്ന് 

സംസ്‌കൃതം: പരിഭ്രമം, രോഹിത, രക്തപുഷ്പി

കരിമുരിക്കിന്റെ തൊലി അല്‍പം നീളത്തിലും വീതിയിലും ചെത്തിയെടുത്ത് അതില്‍ നറുനെയ് പുരട്ടിവെയ്ക്കുക. തിരി പോലെ തെറുത്ത തുണി നറുനെയ്യില്‍ മുക്കി കത്തിച്ചുണ്ടാക്കുന്ന പുക തയ്യാറാക്കി വെച്ചിരിക്കുന്ന തൊലിയില്‍ ഏല്‍പ്പിക്കുക. ശേഷം തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുക നറുനെയ്യുകൊണ്ട് തുടച്ചെടുക്കുക. ഇത് കണ്‍പോളയ്ക്കുള്ളില്‍ പുരട്ടിയാല്‍ കണ്ണിനുള്ളിലെ ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളമൊലിക്കുന്നത്, കണ്ണിലെ പഴുപ്പ,് കണ്ണ് ചുമക്കുന്നത് ഇവ മാറിക്കിട്ടും.

ഇങ്ങനെ തയ്യാറാക്കിയ നെയ്യ് വട്ടച്ചൊറി ഉള്ള ശരീര ഭാഗത്ത് പുരട്ടിയാല്‍ അതും ഭേദമാകും.

കരിമുരിക്കിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ് എടുത്ത നീര് ദിവസവും രണ്ട് നേരം വീതം ഒരാഴ്ച സേവിച്ചാല്‍ അപ്പന്‍ഡിസൈറ്റിസ് രോഗത്തിന് ശമനമുണ്ടാകും. അപ്പന്റിസൈറ്റിസിന്റെ ആരംഭത്തിലേ ഇത് ഫലിക്കൂ. 

കരിമുരിക്കിന്റെ തൊലിയും ഇലയും സമമായി എടുത്ത് ചതച്ച് മൂന്ന് ദിവസം വെള്ളത്തില്‍ പുളിക്കാനിട്ടതിനു ശേഷം വാറ്റിയെടുക്കുന്ന അര്‍ക്കം ദിവസം ഇരുപത് മില്ലിലിറ്റര്‍ വീതം സേവിക്കുന്നതിലൂടെ അര്‍ബുദം പ്രതിരോധിക്കാം.   

കരിമുരിക്കിലയും നെല്ലിയിലയും 30 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം  സേവിച്ചാല്‍ അജീര്‍ണം, മലബന്ധം എന്നിവ മാറിക്കിട്ടും.കരിമുരിക്കിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് മുപ്പത് ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ സ്ത്രീകളിലെ പൊണ്ണത്തടി മാറും.  ആര്‍ത്തവ വേദന എന്നന്നേക്കുമായി മാറിക്കിട്ടും. ആര്‍ത്തവം ക്രമത്തിലാകുവാനും വന്ധ്യത മാറുന്നതിനുമുള്ള ശ്രേഷ്ഠമായ ഔഷധമാണ്. മുരിക്കിന്റെ ഇല അര ലിറ്റര്‍ തേങ്ങാപ്പാലില്‍ പുഴുങ്ങി തേങ്ങാപ്പാല്‍ വറ്റാറാകുമ്പോള്‍ വാങ്ങി അരച്ച് സ്തനങ്ങളിില്‍ പുരട്ടിയാല്‍ ധാരാളം മുലപ്പാല്‍ ഉണ്ടാകുകയും സ്തനരോഗങ്ങള്‍ മാറിക്കിട്ടുകയും ചെയ്യും. 

50 ഗ്രാം തൊലി അരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഉണ്ടാക്കുന്ന കഷായം കൊണ്ട് വ്രണങ്ങള്‍ തേച്ച് കഴുകുന്നത് ഉത്തമമാണ്. 

കരിമുരിക്കിന്റെ വേര്് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം തേന്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം ഒരു മാസക്കാലം സേവിച്ചാല്‍ മൂത്രാതിസാരം ശമിക്കുകയും മൂത്രത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യും.

സന്ധിവാതം കൊണ്ട് ഉണ്ടാകുന്ന വേദനയുള്ളിടത്ത് കരിമുരിക്കിന്റെ ഇലയും തൊലിയും ചതച്ച് കെട്ടുന്നത് വേദനയും നീരും ഇല്ലാതാക്കും. 

കരിമുരിക്കിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീര് ദിവസവും 20 മില്ലി വീതം സേവിക്കുന്നത് നാടവിര, ഉണ്ടവിര, നൂല്‍വിര എന്നിവയുടെ ശല്യം ഇല്ലാതാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.