കരിമ്പ് കര്‍ഷകരുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്

Friday 29 June 2018 1:05 am IST

ന്യൂദല്‍ഹി: രാജ്യത്തെ കരിമ്പ് കര്‍ഷകരുമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ദല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ നൂറ്റമ്പതോളം കര്‍ഷകരുമായാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. 

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിനിധി സംഘത്തിലുണ്ട്. കരിമ്പ് മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളും പദ്ധതികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.