കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി

Friday 29 June 2018 1:06 am IST

കൊല്ലം: കര്‍ഷകര്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കശുമാവിന്‍ തൈകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കശുമാവ് കൃഷി വികസന ഏജന്‍സി രംഗത്ത്. ഇതിനായി ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷനും കാശിന് എട്ട് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശന ഉദ്ഘാടനവും കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. 

തൈകള്‍ക്കായി കര്‍ഷകര്‍ക്ക് നേരിട്ടോ, അക്ഷയ വഴിയോ, സൈബര്‍ കഫേ വഴിയോ ംംം.സമൗൊമ്ൗസൃശവെശ.ീൃഴ എന്ന വെബ്സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യാം.  ആധാര്‍ കാര്‍ഡ്/ഐഡി കാര്‍ഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്തത് അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ രജിസ്ട്രേഷനായി സമര്‍പ്പിക്കാം. ജൂലൈ 31 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. 

മൂന്നുവര്‍ഷത്തിനകം വിള നല്‍കുന്ന അത്യുല്‍പപാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് ഏജന്‍സി അപേക്ഷ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും  സ്ഥലത്തിന്റെ വിസ്തൃതിയുടേയും പദ്ധതിയുടേയും അടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.