കല്യാണ്‍ സില്‍ക്‌സ് ആടി സെയിലിന് 30ന് തുടക്കം

Friday 29 June 2018 1:07 am IST
കല്യാണ്‍ സില്‍ക്‌സ് ഒരുക്കുന്ന ആടി സെയിലിന്റെ പ്രചാരം വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ഓരോ വര്‍ഷത്തെയും ഏറ്റവും പുതിയ വസ്ത്രശ്രേണികള്‍ ലഭിക്കാവുന്നതില്‍ വെച്ചേറ്റവും കുറഞ്ഞ വിലയില്‍ മലയാളികള്‍ക്ക് സമ്മാനിക്കുക എന്ന ദൗത്യമാണ് ആടി സെയിലിലൂടെ നിറവേറ്റുന്നത്.

കൊച്ചി: കേരളത്തിന് അസ്സല്‍ ആടി സെയില്‍ പരിചയപ്പെടുത്തിയ കല്യാണ്‍ സില്‍ക്‌സ് വീണ്ടുമൊരു ആടിമാസ മഹോത്‌സവത്തിന് ആരംഭം കുറിക്കുന്നു. വിസ്മയിപ്പിക്കുന്ന വിലക്കുറവും വൈവിധ്യവുമാണ് ആടിമാസ മഹോത്‌സവത്തിന്റെ സവിശേഷത.

ജൂണ്‍ 30 ന് കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ ആടി സെയിലിന് തിരിതെളിയും. ഏറ്റവും പുതിയ വലിയ കളക്ഷനുകള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവിലായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, സാരി, ഹോം ഫര്‍ണീഷിംഗ്, എത്തനിക് വെയര്‍, പാര്‍ട്ടിവെയര്‍, വെസ്‌റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍സ്, ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയിലെ വലിയ കളക്ഷനുകളാണ് ഷോറൂമുകളില്‍ അണിനിരക്കുന്നത്.

കല്യാണ്‍ സില്‍ക്‌സ് ഒരുക്കുന്ന ആടി സെയിലിന്റെ പ്രചാരം വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്ന്  കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ഓരോ വര്‍ഷത്തെയും ഏറ്റവും പുതിയ വസ്ത്രശ്രേണികള്‍ ലഭിക്കാവുന്നതില്‍ വെച്ചേറ്റവും കുറഞ്ഞ വിലയില്‍ മലയാളികള്‍ക്ക് സമ്മാനിക്കുക എന്ന ദൗത്യമാണ് ആടി സെയിലിലൂടെ നിറവേറ്റുന്നത്. ഈ വര്‍ഷത്തെ ആടി സെയിലിന്റെ പ്രത്യേകത സാരി, ലേഡീസ് വെയര്‍, െമന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകളാണ്. ഇത്രയും വിലക്കുറവില്‍ കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ലഭിക്കില്ലെന്ന് ഞങ്ങള്‍ക്ക് പറയുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.