സഞ്ചാരികളുടെ സഹായത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ടൂറിസം മന്ത്രാലയം

Friday 29 June 2018 1:08 am IST
ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലെത്തിയ സംഘം വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. അല്‍ഫോണ്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ഷിക്കാഗോയില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷനിലും കണ്ണന്താനം പങ്കെടുത്തു.

ന്യൂദല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധികളെ നിയോഗിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം അറിയിച്ചതാണിത്. അമേരിക്കയിലെയും ഇന്ത്യയിലേയും നൂറുകണക്കിനു ടൂര്‍ ഓപ്പറേറ്റര്‍മാരുമായി നടത്തിയ സംവാദ പരിപാടിയില്‍ ഉയര്‍ന്നുവന്നതാണ് നിര്‍ദേശം.

ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലെത്തിയ സംഘം വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.  അല്‍ഫോണ്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി  സുമന്‍ ബില്ല, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ഷിക്കാഗോയില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍  ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷനിലും കണ്ണന്താനം പങ്കെടുത്തു.   

അതാത് സ്റ്റേറ്റുകളിലെ കോണ്‍സല്‍ ജനറലും, ഇന്ത്യന്‍ സമൂഹവുമായി നടന്ന സംവാദത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ നിരവധി പേര്‍ താത്പര്യം പ്രകടിപ്പിച്ചു. അമേരിക്കയിലെ കത്തോലിക്കാ രൂപതയായ ഷിക്കാഗോയിലെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍,  മറ്റു പുരോഹിത സമൂഹം തുടങ്ങിയവരുമായും അല്‍ഫോണ്‍സ് കണ്ണന്താനം കൂടിക്കാഴ്ച നടത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.