കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിയില്‍ കുര്യന് ജോസഫ് മണത്തറ നയിച്ച നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കി.
ശിവപ്രസാദ് കൊച്ചുകൈയത്തറ നയിച്ച യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടനെ തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് നടുഭാഗം ജലരാജാവായത്. എസിപി ഗോപാലനാചാരി ക്യാപ്റ്റനായ കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് മൂന്നാം സ്ഥാനം.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ ജിഫി ഫെലിക്സ് നയിച്ച കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ശ്രീവിനായകനാണ് ഒന്നാം സ്ഥാനം. സെന്റ് ജോര്‍ജ് ചുണ്ടന് രണ്ടാം സ്ഥാനവും ചെറുതന മൂന്നാം സ്ഥാനവും നേടി. കൊടിക്കുന്നില്‍ സുരേഷ് എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: