കണ്ണൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കണ്ണൂര്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി മാനസിക സംഘര്‍ഷങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. 30 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഐഎംഎ ഹാളിലാണ് സെമിനാര്‍. ടി.പത്മനാഭന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഐഎംഎ കണ്ണൂര്‍ ബ്രാഞ്ച് പ്രസി ഡന്റ് ഡോ.എം.കെ.അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായിരിക്കും.
ജനകീയ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ വന്ദന ബിജേഷ്, കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ.വി.പ്രദീപ് എന്നിവര്‍ പ്രഭാഷണം നടത്തും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് സംശയങ്ങള്‍ ചോദിക്കുവാനുള്ള അവസരമുണ്ട്. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: