പോലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ പിടിയില്‍

Thursday 28 June 2018 9:19 pm IST

 

തലശ്ശേരി: ഡ്യൂട്ടി കഴിഞ്ഞ ശേഷം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ മൂന്ന് സി.പി.എമ്മുകാര്‍ കോടതിയില്‍ കീഴടങ്ങി. എരഞ്ഞോളിയിലെ ഷിന്റോ നിവാസില്‍ ഷിന്റോ സുരേഷ്, പെരുന്താറ്റിലെ വ്യസകത്തില്‍ യു.ഷിബിന്‍, കൊളശ്ശേരി കാവുംഭാഗത്തെ കൃഷ്ണയില്‍ ദില്‍നേഷ് എന്നിവരാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ മജിസ്‌ട്രേട്ട് ഡൊണാള്‍ഡ് സെക്യൂറ റിമാന്റ് ചെയ്തു. 

ഇക്കഴിഞ്ഞ 16 ന് രാത്രി ഒമ്പതര മണിയോടെയാണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ നിഷിനെ കൊളശ്ശേരി കളരിമുക്കിനടുത്ത് വച്ച് പ്രതികള്‍ കൈയ്യേറ്റം ചെയ്തത്. റോഡ് തടസ്സപ്പെടുത്തി മദ്യപിച്ചിരുന്ന യുവാക്കളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്താല്‍ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് താക്കോല്‍ കൈവശപ്പെടുത്തുകയും കല്ലെടുത്ത് തലക്കടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ദിവസം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ രാഷ്ട്രിയ സ്വാധീനമുള്ള പ്രതികളെ പിടികൂടാന്‍ നിരവധി തവണ തലശ്ശേരി പോലീസ് ഇവരുടെ താമസസ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും റെയ്ഡ് നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.