ജമിനി ശങ്കരന് സ്‌നേഹാദരം നാളെ

Thursday 28 June 2018 9:19 pm IST

 

തലശ്ശേരി: ഇന്ത്യന്‍ സര്‍ക്കസിന് സ്വജീവിതം കൊണ്ട് ആഗോള പ്രശസ്തി നേടികൊടുത്ത ജെമിനി ശങ്കരനെ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കേരള ഘടകം ആദരിക്കുന്നു. സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ നടക്കുന്ന ആദര സമ്മേളനം നാളെ വൈകുന്നേരം 5 ന് തലശ്ശേരി ടൗണ്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എയ്മ നേഷണല്‍ പ്രസിഡന്റ് ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിക്കും. എം.കെ.ആനന്ദ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജഡ്ജ് ടി.ഇന്ദിര മുഖ്യാതിഥിയായി പങ്കെടുക്കും. എയ്മ നേഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു പണിക്കര്‍ ആമുഖ പ്രഭാഷണം നടത്തും. കെ.എം.ഷാജി എംഎല്‍എ, പി.കെ.കൃഷ്ണദാസ്, കെ.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തലശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ ആദര സമര്‍പ്പണവും എയ്മ കേരള ഘടകം പ്രസിഡന്റ് എ.കെ.പ്രശാന്ത് ഉപഹാര സമര്‍പ്പണവും നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.