കണ്ണൂര്‍ സര്‍വ്വകലാശാല സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം നാളെ പാലയാട് ക്യാംപസില്‍

Thursday 28 June 2018 9:20 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ക്യാംപസില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഉത്തരമലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സ്ഥാപനം സര്‍വ്വകലാശാലയുടെ പുതിയ സംരംഭങ്ങളിലൊന്നാണ്. സെപ്തംബറില്‍ ആരംഭിക്കുന്ന ആദ്യബാച്ചില്‍ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. സിവില്‍ സര്‍വ്വീസിന്റെ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് സ്ഥാപനം നല്‍കുക. ഈ മേഖലയില്‍ പ്രഗത്ഭരായ അധ്യാപകരുടെ സേവനം ലഭ്യമാക്കും. എല്ലാവിധ ആധുനിക പഠനോപകരണങ്ങളും ശീതീകരിച്ച കഌസുമുറിയും റഫറന്‍സ് ലൈബ്രറിയും സര്‍വ്വകലാശാല ക്രമീകരിച്ചിട്ടുണ്ട്. സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ബയോടെക്‌നോളജി പഠനവകുപ്പിലെ അധ്യാപകന്‍ ഡോ.എ.സാബുവാണ്. 

 പാലയാട് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥപനവും പലായാട് ക്യംപസില്‍ നിര്‍മ്മിക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.