നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അഗ്രികള്‍ച്ചര്‍ മീറ്റ് 6 ന്

Thursday 28 June 2018 9:23 pm IST

 

കണ്ണൂര്‍: ഉത്തരമലബാറിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഡെസ്റ്റിനേഷന്‍ കണ്ണൂര്‍ ഓപ്പര്‍ച്യൂണിറ്റിസ് അണ്‍ലിമിറ്റഡ് എന്ന ബാനറില്‍ നടപ്പിലാക്കുന്ന വികസനപരിപാടികളുടെ ഭാഗമായി അഗ്രികള്‍ച്ചര്‍ മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലായ് 6ന് കാലത്ത് 9.30 ചേമ്പര്‍ഹാളില്‍ വെച്ച് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ ജെയിംസ് മാത്യു, കണ്ണൂര്‍ വിമാനത്താവളം മാനേജിങ്ങ് ഡയറക്ടര്‍ വി.തുളസിദാസ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. കാര്‍ഷികമേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.പി.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ അന്താരാഷ്ട്ര പച്ചക്കറി വിപണനരംഗത്തെ പ്രഗത്ഭനും ഹൈടെക് പച്ചക്കറി കര്‍ഷകനുമായ കണ്ണൂര്‍ കൊളച്ചേരി സ്വദേശി ടി.വി.വിജയനെ ആദരിക്കും. പഞ്ചായത്ത് തലത്തില്‍ മികവ് തെളിയിച്ച 86 കര്‍ഷപ്രമുഖരെ ചേമ്പര്‍ അഗ്രിഅവാര്‍ഡ് നല്‍കി ആദരിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ 9074684778 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 

വാര്‍ത്താസമ്മേളനത്തില്‍ ചേമ്പര്‍ പ്രസിഡന്റ് കെ.ത്രിവിക്രമന്‍, സഞ്ജയ് ആറാട്ട് പൂവാടന്‍, കെ.നാരായണന്‍കുട്ടി, സിച്ചിന്‍ സൂര്യകാന്ത് മഖേച്ച, കെ.എസ്.അബ്ദുള്‍ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.