പ്രമുഖ സംഗീതജ്ഞന്‍ ഡോ.മണികണ്ഠന്‍ മേനോന്‍ സംബന്ധിക്കും ആര്‍ട് ഓഫ് ലിവിങ് സുമേരുസന്ധ്യ 1 ന് തളിപ്പറമ്പില്‍

Thursday 28 June 2018 9:23 pm IST

 

തളിപ്പറമ്പ്: ശ്രീശ്രീരവിശങ്കറിന്റെ പ്രമുഖ ശിഷ്യനും ആര്‍ട് ഓഫ് ലിവിങ് ഇന്റര്‍നേഷണല്‍ ഓര്‍ഗനൈസേഷന്റെ കലാസാംസ്‌കാരിക സംഗീതവിഭാഗമായ ആലാപിന്റെ ദേശീയ ഡയറക്ടറും സംഗീതജ്ഞനുമായ ഡോ.മണികണ്ഠന്‍ മേനോന്‍ സുമേരുസന്ധ്യക്ക് നേതൃത്വവുമായി ജൂലായ് 1 ന് തളിപ്പറമ്പിലെത്തും.

ജില്ലയിലെ മുഴുവന്‍ ആര്‍ട് ഓഫ്‌ലിവിങ് കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ തളിപ്പറമ്പ ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5 മണിക്ക് ആര്‍ട് ഓഫ് ലിവിങ് സ്‌നേഹസംഗമവും സുമേരു സന്ധ്യയും നടക്കും. സുമേരുസന്ധ്യ ഇന്റര്‍നേഷണല്‍ സംഗീത വിഭാഗത്തിന്റെ കേരളത്തിലെ യുവ സംഗീത പ്രതിതിഭകളും കലാവിരുന്നില്‍ പങ്കാളികളാവും . 

 'സുന്ദരാനാന' എന്നപേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ആര്‍ട് ഓഫ് ലിവിങ് ഗായകന്‍ ഡോ.മണികണ്ഠന്‍ മേനോന്‍ ചിട്ടപ്പെടുത്തി സംഗീതം നല്‍കിയവയാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഒട്ടുമുക്കാല്‍ ആര്‍ട് ഓഫ് ലിവിങ് ഭജന്‍ സിഡികളും. കേരളത്തിനകത്തും പുറത്തുമായി നടന്നിട്ടുള്ള ഒട്ടുമുക്കാല്‍ ആനന്ദോത്സവവേദികളിലും മണികണ്ഡനെന്ന ''സുന്ദരാനാന''യുടെ നേതൃത്വത്തിലാണ് സുമേരു സന്ധ്യാപ്രാഗ്രാമുകള്‍ അരങ്ങേറിയത് .

 ശ്രീശ്രീരവിശങ്കര്‍ജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീശ്രീആയുര്‍വ്വേദയുടെ സ്ഥാപകഡയറക്ടറും ജീവനകലയുടെ രാജ്യാന്തരപരിശീലകനുമായ ഇദ്ദേഹം മലയാളി കൂടിയാണ് . ഏഴിമലയില്‍ ഹനുമാന്‍ ഇന്റര്‍നേഷനല്‍ മിഷ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആര്‍ട് ഓഫ് ലിവിങ് ഉന്നത പഠന പരിശീലന പദ്ധതിയുടെ നേതൃത്വവും അദ്ദേഹം നിര്‍വ്വഹിക്കും. ഫോണ്‍: 9388702020. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.