മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ധനടാങ്കറുകള്‍ എത്തി. വിമാനത്തിന് ഇന്ധനം നിറക്കുന്നതിനാവശ്യമായനാല് ടാങ്കറുകളാണ് കഴിഞ്ഞ ദിവസം വിമാനത്താവള പ്രദേശത്ത് എത്തിച്ചത്.
പദ്ധതി പ്രദേശത്ത് നിര്‍മ്മിച്ച ഇന്ധന ടാങ്കില്‍ നിന്നും ഏപ്രനില് നിര്‍ത്തിയിടുന്ന വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്നതിനാണ് ടാങ്കറുകള്‍. ഹരിയാനയില്‍ നിന്നും റോഡ് മാര്‍ഗ്ഗമാണ് ടാങ്കറുകള്‍ മട്ടന്നൂരിലെത്തിയത്. അരക്കോടിയിലേറെ രൂപ വിലവരുന്നതാണ് ഓരോ ടാങ്കറുകളും. കൊച്ചിയില്‍ നിന്നാണ് വിമാനത്തിനുള്ള ഇന്ധനം എത്തിക്കുന്നത്. ഇതിനായുള്ള ടാങ്കിന്റെ പണി ഒരുവര്‍ഷം മുമ്പേ പൂര്‍ത്തിയായിരുന്നു, പദ്ധതി പ്രദേശത്ത് രണ്ട് കൂറ്റന്‍ ടാങ്കുകളാണ് ഇതിനായി നിര്‍മ്മിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: