തളിപ്പറമ്പ്: തളിപ്പറമ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫിറ്റ്നസ്സില്ലാതെ ഓടിയ ഓട്ടോറിക്ഷ, മറ്റ് വാഹനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്കൂള്‍ കുട്ടികളെ കുത്തിനിറച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കുമെന്നും അടുത്ത ദിവസങ്ങളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: