കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ സ്വരൂപത്തിലെ പുതിയ അവകാശിയായി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവി ജൂലൈ 1ന് അധികാരമേല്‍ക്കും. വൈകിട്ട് 3 മണിക്ക് അറക്കല്‍ മ്യൂസിയത്തില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മരണപ്പെട്ട അറക്കല്‍ ബീവി സുല്‍ത്താന്‍ ആദിരാജ സൈനബ ആയിഷാബിയുടെ ഇളയ സഹോദരിയാണ് ഫാത്തിമ മുത്തുബീവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: