കണ്ണൂര്‍: കേരള സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ലോകത്തെ കാണാക്കെണികള്‍ എന്ന വിഷയം ആസ്പദമാക്കി ഏകദിനശില്‍പ്പശാല സംഘടിപ്പിച്ചു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, വായനാശാലകള്‍, കുടുംബശ്രീ ഘടകങ്ങള്‍, വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് കമ്മിഷന് വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായാണ്്് സെമിനാര്‍ അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വനിത കമ്മിഷന് അംഗം ഇ.എം. രാധ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പയ്യോളി പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ രങ്കീഷ് കടവത്ത് വിഷയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: