പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന കേന്ദ്രം തുടങ്ങി

Thursday 28 June 2018 9:26 pm IST

 

കണ്ണൂര്‍: പ്ലാസ്റ്റിക് നിര്‍മാര്‍ജനം കാര്യക്ഷമമായ രീതിയില്‍ നടത്തുന്നതിനായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രം മൊകേരി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് വള്ളിയായില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. 

41 ലക്ഷം രൂപ ചിലവില്‍ നവോദയകുന്നിലാണ്് പ്ലാസ്റ്റിക് നിര്‍മാര്‍ജന കേന്ദ്രം ആരംഭിച്ചത്. പ്ലാസ്റ്റിക് പൊടിച്ചെടുക്കുന്നതിനായി ബെയ്‌ലിംഗ് മെഷീനും അല്ലാത്തത് സംസ്‌കരിച്ചെടുക്കുന്നതിനായി പ്രസ്സിംഗ് മെഷീനും കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, കതിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ് നിര്‍മാര്‍ജന കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇവിടെയെത്തുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്‌ക്കരിച്ച് പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൊടുക്കും. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് റോഡ് ടാര്‍ ചെയ്യുന്നതിനായി ഉപയോഗിക്കും. 

കുടുംബശ്രീ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തകരാണ് വീടുകളില്‍ ചെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വൃത്തിയാക്കി വേര്‍തിരിച്ചാണ് അസംസ്‌കൃത വസ്തുവാക്കി മാറ്റുന്നത്. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി ഒരു വീട്ടില്‍ നിന്നും 30 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.