പോക്കറ്റടിക്കാരന്‍ പിടിയില്‍

Thursday 28 June 2018 9:27 pm IST

 

മയ്യില്‍: ബസ്സില്‍ യാത്രക്കാരുടെ പോക്കറ്റടിക്കാന്‍ ശ്രമിക്കവെ യുവാവ് പിടിയിലായി. വയനാട് പുല്‍പ്പള്ളി സ്വദേശി വാക്കയില്‍ ബിനോയി (43)യെയാണ് മയ്യില്‍ പോലീസ് അറസ്റ്റുചെയ്തത്. തളിപ്പറമ്പില്‍ നിന്നും മയ്യിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സില്‍ യാത്രചെയ്യുകയായിരുന്ന ഒരാളുടെ പണം മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പോക്കറ്റടിക്കാരുടെ ഒരു സംഘം കണ്ണൂര്‍ ജില്ലയിലേക്ക് കടന്നതായി പോലീസിന് വിവവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ബസ് യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ബിനോയ് കോഴിക്കോട് ജില്ലയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.