ജ്വല്ലറിക്കവര്‍ച്ച: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരണം നല്‍കി

Thursday 28 June 2018 9:27 pm IST

 

പഴയങ്ങാടി: അല്‍ഫത്തിബി ജ്വല്ലറി കവര്‍ച്ചക്കാരെ പിടികൂടിയ പോലീസ് ഓഫീസര്‍മാര്‍ക്കും അന്വേഷണ സംഘാംഗങ്ങള്‍ക്കും പഴയങ്ങാടിയില്‍ സ്വീകരണം നല്‍കി. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ആബിദ അധ്യക്ഷതവഹിച്ചു. വി.വിനോദ്, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ഡി.വിമല, ആര്‍.അജിത്ത്, എം.പി.ഉണ്ണികൃഷ്ണന്‍, കെ.വി.രാമചന്ദ്രന്‍, കെ.പത്മനാഭന്‍, പി.എം.ഹനീഫ്, പി.വി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, പഴയങ്ങാടി എസ്‌ഐ പി.എ.ബിനു മോഹന്‍ എന്നിവരെയും അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ചടങ്ങില്‍ ആദരിച്ചത്. ടി.വി.രാജേഷ് എംഎല്‍എ ഉപഹാരം നല്‍കി. പഴയങ്ങാടിയിലെ മാധ്യമപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.