ചക്കരക്കല്ല്: ഭാരതീയ വിചാരകേന്ദ്രം ചക്കരക്കല്ല് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ബിഎസ്സി ഫിസിക്സില്‍ നാലാം റാങ്ക് നേടിയ മൗവ്വഞ്ചേരിയിലെ എം.കെ.ഗോപികയ്ക്ക് അനുമോദനവും ഉപഹാര സമര്‍പ്പണവും ഇന്ന് വൈകുന്നേരം 5.30 ന് ചക്കരക്കല്ല് ചോയ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. ഭാരതീയ വിചാരകേന്ദ്രം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഡോ.ഇ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.പ്രകാശന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സമിതിയംഗം എന്‍.കെ.കൃഷ്ണന് ഉപഹാര സമര്‍പ്പണം നടത്തും. ഡോ.എന്‍.കെ.ശശീന്ദ്രന്, ഡോ.ബി.സി.സുരേന്ദ്രന്, അരവിന്ദന്, പി.ആര്.രാജന്, ശ്രീജിത്ത് മാസ്റ്റര്‍, കെ.സുരേശന് തുടങ്ങിയവര്‍ സംസാരിക്കും. സികെ.ദിനേഷ് സ്വാഗതവും യു.രമേശന് മാസ്റ്റര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: