പണ്ഡിത സദസ്സ് നാളെ

Thursday 28 June 2018 9:30 pm IST

 

പയ്യന്നൂര്‍: മലയാള ബ്രാഹ്മണര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആചാര ശോഷണം, വര്‍ണസങ്കരം. ആശൗച വിഷയങ്ങള്‍, അനുലോമ വിവാഹം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്ത് കാലദേശാവസ്ഥകള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുവാന്‍ ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്റെയും വൈദിക പരിഷത്തിന്റെയും നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് തളിപ്പറമ്പ് ചിറവക്കിലെ നീലകണ്ഠ അയ്യര്‍ സ്മാരക ഹാളില്‍ പണ്ഡിത സദസ്സ് സംഘടിപ്പിക്കുന്നു. വിവിധ സമുദായ സംഘടനാ ഭാരവാഹികള്‍ പണ്ഡിതര്‍, വൈദികര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പണ്ഡിത സദസ്സില്‍ പങ്കെടുക്കും. വൈദിക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എന്‍.കൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ എ.കെ.ബി. എഫ് സെക്രട്ടറി എസ്.സുബ്രഹ്മണ്യന്‍ മൂസ്സ് ഉദ്ഘാടനവും വിഷയാവതരണവും നടത്തും.

കേരളത്തിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന ഇത് പോലെയുള്ള പണ്ഡിത സദസ്സുകളില്‍ നിന്നും ഉരുത്തിരിയുന്ന തത്വം അംഗീകരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ കാലികമായ മാറ്റം വരുത്തുകയാണ് പണ്ഡിത സദസ്സിന്റെ ലക്ഷ്യമെന്ന് കണ്‍വീനര്‍ ഇടക്കഴിപ്പുറം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.