കാലവര്‍ഷം: ഇതുവരെ ലഭിച്ചത് 19 ശതമാനം അധിക മഴ

Friday 29 June 2018 1:33 am IST

ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ച് നാല് ആഴ്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് പ്രതീക്ഷിച്ചതിലും 19 ശതമാനം അധികമഴ.

27 വരെയുള്ള കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം 56.82 സെ.മീ. ലഭിക്കേണ്ടിടത്ത് കേരളത്തിലാകെ ശരാശരി ലഭിച്ചത് 67.79 സെ.മീ. മഴ.  ആദ്യവാരം 27 ശതമാനം മഴ കുറഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ട് വാരം മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തകര്‍ത്ത് പെയ്തു. പാലക്കാടാണ് ഇതുവരെ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചത്.  54 ശതമാനം. ഇവിടെ ഇതുവരെ പെയ്തിറങ്ങിയത് 61.17 സെ.മീ. മഴയാണ്. മലപ്പുറത്ത് 11 ശതമാനവും, ഇടുക്കി-33, വയനാട്-25, എറണാകുളം-23, കോഴിക്കോട്-20, കണ്ണൂര്‍-13, പത്തനംതിട്ട-എട്ട്, കൊല്ലം-മൂന്ന് എന്നിങ്ങനെയുമാണ് മറ്റ് ജില്ലകളിലെ കണക്ക്. തൃശൂരാണ് പ്രതീക്ഷിച്ചതിലും മഴ കുറഞ്ഞത്, 11 ശതമാനം. കാസര്‍കോട് നാലും ആലപ്പുഴയില്‍ ഒന്നും കുറഞ്ഞു. കേരളത്തില്‍ മഴ കൂടിയപ്പോള്‍ ലക്ഷദ്വീപില്‍ 45 ശതമാനം മഴ കുറഞ്ഞു. 

കോഴിക്കോടാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.  94.02 സെ.മീ. തൊട്ടുപിന്നില്‍ കാസര്‍ഗോഡാണ്-84.32.  മഴ  ഏറ്റവും കുറവ് ലഭിച്ചത് തിരുവനന്തപുരത്ത്.  33.98 സെ.മീ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.