ട്വന്റി 20 : ഇന്ത്യക്ക് ജയം

Thursday 28 June 2018 5:40 pm IST

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് ജയം. 76 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 9 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യന്‍ നിരയില്‍  97 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. 61 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സും അടങ്ങിയതാണ് റോഹിതിന്റെ ഇന്നിങ്‌സ്. 45 പന്തില്‍ നിന്ന് 5 വീതം ഫോറും സിക്‌സറുമടക്കം 74 റണ്‍സെടുത്ത ധവാനും മകിച്ച പ്രകടനം നടത്തി. ഒന്നാം വിക്കറ്റില്‍ 16 ഓവറില്‍ 160 റണ്‍സെടുത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ധവാന്‍ പുറത്തായശേഷമെത്തിയവര്‍ പെട്ടെന്നു പുറത്തായത് ഇന്ത്യക്കു തിരിച്ചടിയായി. ഇന്ത്യയുടെ മൂന്നു വിക്കറ്റ് നഷ്ടമായത് അവസാന ഓവറിലായിരുന്നു. രോഹിത്, എം.എസ്. ധോണി (11), നായകന്‍ വിരാട് കോഹ്‌ലി (0) എന്നിവരെ പീറ്റര്‍ ചേസ് പുറത്താക്കി. സുരേഷ് റെയ്‌നയുടെ (10) വിക്കറ്റും ചേസിനായിരുന്നു. ഹര്‍ദിക് പാണ്ഡ്യ (6) പുറത്താകാതെ നിന്നു. ചേസ് നാലു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനായി ജെയിംസ് ഷാനന്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 35 പന്തുകളില്‍ നിന്ന് 60 റണ്‍സെടുത്ത് ഷാനന്‍ പുറത്തായി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.