തോറ്റിട്ടും ചിരിച്ച് ഇംഗ്ലണ്ട്

Friday 29 June 2018 7:41 am IST
ബൽജിയത്തിനും ഗോളിനുമിടയിൽ വൻമതിലായി നിലയുറപ്പിച്ച ഇംഗ്ളീഷ് ഗോളി ജോർദാൻ പിക് ഫീൽഡ് തല കുനിച്ച ഒരേയൊരു ഷോട്ട്. .. സമനിലയ്ക്ക് പോലും ശ്രമിക്കാതെ ഇംഗ്ളീഷ് നിര നിഴലുകളായപ്പോൾ കളി കാര്യമായതേ ഇല്ല ... ഇംഗ്ളണ്ടിന് അടുത്ത മത്സരം കൊളംബിയയുമായി.

ത്തവണ രണ്ടും കല്പിച്ചാണ് ഇംഗ്ളണ്ട്. തോൽക്കുന്നതിലും ഒരു വിജയമുണ്ടെന്ന് കണ്ടെത്തുന്ന യുദ്ധതന്ത്രം. ക ർലിൻ ഗ്രാഡിൽ ലോങ് വിസിൽ മുഴങ്ങുമ്പോൾ തോറ്റിട്ടും ചിരിച്ചത് ഇംഗ്ളണ്ടാണ്. ലക്ഷ്യം ലോകക്കപ്പ് തന്നെയാകുമ്പോൾ വൻ മരങ്ങൾ വഴിക്ക് കുറുകെ നിൽക്കുന്നതിൽ അവർക്ക് താൽപര്യമില്ല.
 
ഹാരി കെയ്ന ടക്കം ഒൻപത് താരങ്ങളെ പുറത്തിരുത്തിയാണ് ഇംഗ്ളണ്ട് കളത്തിലിറങ്ങിയത്. തോൽക്കാനുറച്ച് തന്നെ. ചുവന്ന ചെകുത്താന്മാരെന്ന് പേര് വീണ കരുത്തരായ ബൽജിയമായിരുന്നു മറുപുറത്ത്. ഈ ലോകകപ്പ് കണ്ട അതി മനോഹര ഗോളുകളിലൊന്നിൽ ബൽജിയത്തിന് വിജയം . അമ്പത്തൊന്നാം മിനിട്ടിൽ പെനാൽട്ടി ബോക്സിന് പുറത്ത് നിന്ന് അദ്നാൻ ജൻ സജിന്റെ ഇടംകാലനടി.....
 
ബൽജിയത്തിനും ഗോളിനുമിടയിൽ വൻമതിലായി നിലയുറപ്പിച്ച ഇംഗ്ളീഷ് ഗോളി ജോർദാൻ പിക് ഫീൽഡ് തല കുനിച്ച ഒരേയൊരു ഷോട്ട്. .. സമനിലയ്ക്ക് പോലും ശ്രമിക്കാതെ ഇംഗ്ളീഷ് നിര നിഴലുകളായപ്പോൾ കളി കാര്യമായതേ ഇല്ല ... ഇംഗ്ളണ്ടിന് അടുത്ത മത്സരം കൊളംബിയയുമായി. അത് കടന്നാൽ പിന്നെ സ്വിറ്റ്സർലൻഡോ സ്വീഡ നോ എതിരാളികൾ. .. അട്ടിമറികളില്ലെങ്കിൽ സെമിഫൈനൽ വരെ യാത്ര സുഗമം ... കർലിൻ ഗ്രാഡിലെ മൈതാനത്ത് ഹാരി കെയ്നിനെ പുറത്തിരുത്തി ഇംഗ്ളണ്ടിറങ്ങിയത് ചൂത് കളിക്കാനായിരുന്നു എന്ന് സാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.