ജയ്പുരില്‍ മെക്‌സിക്കന്‍ വനിതയെ പീഡിപ്പിച്ച ഹോട്ടല്‍ മാനേജര്‍ റിമാന്‍ഡില്‍

Friday 29 June 2018 8:12 am IST
മെക്‌സിക്കന്‍ വനിതയുടെ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഹോട്ടല്‍ മാനേജര്‍ ഋഷിരാജ് സിംഗിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ മുറിയില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറിയതായാണ് പരാതിയില്‍ പറയുന്നത്.

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ മെക്‌സിക്കന്‍ വനിതയെ പീഡിപ്പിച്ച ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ മാനേജരെ കോടതി പോലീസ് കസ്റ്റഡിയില്‍വിട്ടു. മൂന്നു  ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.

മെക്‌സിക്കന്‍ വനിതയുടെ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഹോട്ടല്‍ മാനേജര്‍ ഋഷിരാജ് സിംഗിനെ  പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ മുറിയില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറിയതായാണ് പരാതിയില്‍ പറയുന്നത്. 

ഹോട്ടലിലെ സിസിടിവി പരിശോധിച്ച പോലീസിന് യുവതിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.