അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Friday 29 June 2018 8:22 am IST
ഓഫീസിന്റെ ഗ്ലാസ് ഡോറിലൂടെ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ് നടന്നത് ന്യൂസ് റൂമിലാണോയെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

വാഷിംഗ്ടണ്‍: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രാദേശിക മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മെരിലന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ഗസറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ്  വെടിവയ്പുണ്ടായത്. ഓഫീസിന്റെ ഗ്ലാസ് ഡോറിലൂടെ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ് നടന്നത് ന്യൂസ് റൂമിലാണോയെന്നകാര്യം  പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അക്രമിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം  ചെയ്തുവരികയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് സംസ്ഥാന പാതകള്‍ അധികൃതര്‍ അടച്ചു. പത്രത്തിന്റെ ഓഫീസില്‍നിന്ന് ജീവനക്കാരെ മുഴുവന്‍  പുറത്തെത്തിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.