നൈജീരിയയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു

Friday 29 June 2018 8:28 am IST
ലാഗോസ്-ബഡാന്‍ പാതയില്‍ പ്രദേശിക സമയം വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം ടാങ്കറിന് തീപിടിക്കുകയായിരുന്നു. തിരക്കേറിയ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. മരണസഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.

അബുജ: നൈജീരിയയിലെ ലാഗോസില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന അറുപതോളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി.

ലാഗോസ്-ബഡാന്‍ പാതയില്‍ പ്രദേശിക സമയം വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം ടാങ്കറിന് തീപിടിക്കുകയായിരുന്നു. തിരക്കേറിയ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. മരണസഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.

വാഹനങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് വരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.