വഡോദര: പാക് ജയിലിലായ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയച്ചേക്കും. ഗുജറാത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഇവരില്‍ ഒരാള്‍ അര്‍ബുദബാധിതനാണ്.
വിദേശകാര്യമന്ത്രാലയം ഇവരുടെ മടക്കത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഉനയിലെ പാല്ഡിയില്നിന്നുള്ള ദനഭായി അര്ജന്ഭായി ചൗഹാന്, സൗരാഷ്ട്ര സ്വദേശിയായ രമാഭായി ഗോഹില്‍ എന്നിവരെയാണ് പാക്കിസ്ഥാന് മോചിപ്പിക്കുന്നത്. ചൗഹാനെ 2017 മെയ് മൂന്നിനും ഗോഹ്ലിയെ 2017 മാര്‍ച്ച് നാലിനുമാണ് പാക് നാവിക സേന പിടികൂടിയത്.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. വാഗ് അതിര്‍ത്തിയില്‍ ഇവരെ പാക് അധികൃതര്‍ ഇന്ത്യക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: