വയോധികരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Friday 29 June 2018 11:11 am IST

കൊല്ലം ഓച്ചിറയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഇയാള്‍ മദ്യലഹരിയിലാണ് വയോധികരെ മര്‍ദ്ദിച്ചതെന്ന് ഓച്ചിറ പോലീസ് പറയുന്നു. ഓച്ചിറ കൊറ്റ്നാട്ട് ജംഗ്ഷന് സമീപമുള്ള സ്പെയര്‍ പാര്‍ട്സ് കടയുടെ തിണ്ണയില്‍ കിടന്നുറങ്ങിയവരെയാണ് മര്‍ദ്ദിച്ചത്. 

വ്യാഴാഴ്ച രാത്രി 12.30നാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസി‌ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. മര്‍ദ്ദനം ഏറ്റവരില്‍ ഒരാള്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്തേവാസിയാണ്. തിരുവനന്തപുരം കുതിരക്കുളം കരിക്കകത്തുവീട്ടില്‍ ശശിയാണ് മറ്റൊരാള്‍. 

രണ്ടു പേര്‍ ചേന്നാണ് മര്‍ദ്ദിച്ചത്. വെള്ള പാന്റ്സും ഷര്‍ട്ടും ധരിച്ചയാളാണ് ആദ്യം മര്‍ദ്ദിച്ചത്. തുടര്‍ന്ന് ചാരനിറത്തിലുള്ള ഷര്‍ട്ടും പാന്റ്സും ധരിച്ച മറ്റൊരു യുവാവുമെത്തി ഇരുവരെയും മര്‍ദ്ദിച്ചു. തലയ്ക്കും മുതുകിനും അടികൊണ്ട് അവശരായ വയോധികര്‍ കൈകൂപ്പി അടിക്കരുതെന്ന് യാചിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.