കൊച്ചി: അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊച്ചിയിലെ വീട് ഉപരോധിച്ച പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മലയാളത്തിലെ താര സംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ അമ്മയിലേക്ക് തിരികെ എടുത്ത സംഭവത്തെക്കുറിച്ചും ഇതുവരെയും മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: