തരികിട സാബുവിന്റെ വസതിയിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി

Friday 29 June 2018 2:02 pm IST
സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളത്തെ വസതിയിലേക്ക് മാര്‍ച്ച്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് വീടിനു സമീപം പോലീസ് തടഞ്ഞു.

കായംകുളം: യുവമോര്‍ച്ച മുന്‍ ജില്ലാസെക്രട്ടറി ലസിത പാലക്കലിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ തരികിട സാബുവിന്റെ വസതിയിലേക്ക് വിവിധ സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി.

സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളത്തെ വസതിയിലേക്ക് മാര്‍ച്ച്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് വീടിനു സമീപം പോലീസ് തടഞ്ഞു.

അധിക്ഷേപം നടത്തിയ സാബുവിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെയും പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ഇയാളെ പോലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.