ബെംഗളൂരു: ഒരു വശത്ത് കാക്കകളും കുരങ്ങന്മാരും കുറുക്കന്മാരും ഒരുമിച്ചു വരുമ്പോള്‍ മറുവശത്ത് കടുവകളായി ഞങ്ങള്‍ നിലകൊള്ളുകയാണെന്നും 2019ല്‍ കടുവകളെ(ബിജെപി) തെരഞ്ഞെടുക്കണമെന്നും കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ. കര്‍ണാടകയിലെ കാര്‍വാറില്‍ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. ഇപ്പോള്‍ നിങ്ങള്‍ ഇരിക്കുന്നത് പ്ലാസ്റ്റിക് കസേരകളിലാണ്. എന്നാല്‍ 70 വര്‍ഷം ബിജെപി ഭരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വെള്ളി കസേരകളില്‍ ഇരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: