സാംസങ് ഗാലക്‌സി ജെ8 വിപണിയിലെത്തി

Friday 29 June 2018 3:36 pm IST
6 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഫോണിന്റെ റെസൊല്യൂഷന്‍ 720 x 1480 പിക്‌സല്‍ ആണ്. 4 ജിബി റാമും 64 ജിബി ഇന്റെണല്‍ മെമ്മറിയും ഫോണില്‍ ഉണ്ടാകും. 16 + 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ ക്യാമറയാണ് ഫോണിന്റെ പിന്‍വശത്തുള്ളത്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്‌സി ജെ 8 വിപണിയിലെത്തി. 3500 mAh ബാറ്ററി ക്ഷമതയുള്ള ഫോണിന് 1.8 GHz ഒക്ട കോര്‍ പ്രോസസറും A53 കോര്‍ടെക്‌സ് പ്രോസസറുമുണ്ട്.

6 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഫോണിന്റെ റെസൊല്യൂഷന്‍ 720 x 1480 പിക്‌സല്‍ ആണ്. 4 ജിബി റാമും 64 ജിബി ഇന്റെണല്‍ മെമ്മറിയും ഫോണില്‍ ഉണ്ടാകും. 16 + 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ ക്യാമറയാണ് ഫോണിന്റെ പിന്‍വശത്തുള്ളത്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

ജൂലായ് 20 മുതലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നതെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ ജൂണ്‍ 28ലേക്ക് മാറ്റുകയായിരുന്നു. 18,990 രൂപ ആയിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന. ഒക്ട കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.