തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതിയില്‍ ആശങ്ക അറിയിച്ച് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ അന്തഃസത്ത ചോര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2008ല്‍ കൊണ്ടു വന്ന നിയമമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 2008ന് മുമ്പ് നികത്തിയ ഭൂമിക്ക് ഒരു നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ച് ക്രമപ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമഭേദഗതി. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കിലും സംസ്ഥാനതല സമിതികള്‍ക്ക് തീരുമാനിക്കാം എന്നാണ് വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: