മണ്ണിടിച്ചില്‍: അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു

Friday 29 June 2018 5:50 pm IST
കനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞിരിക്കുകയാണ്.

ശ്രീനഗര്‍: മണ്ണടിച്ചിലിനെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര തത്ക്കാലം നിര്‍ത്തിവച്ചു. ബാള്‍ത്താള്‍ വഴിയുള്ള യാത്രക്കാണ് തടസം നേരിട്ടത്. പഹല്‍ഗാം വഴിയുള്ള യാത്രക്ക് മുടക്കമില്ല. കനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞിരിക്കുകയാണ്. 

അതേ സമയം 2876 തീര്‍ഥാടകരുള്ള മൂന്നാം സംഘം ജമ്മുവില്‍ നിന്ന് ബേസ് ക്യാമ്പിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ ഇതിനകം 9305 തീര്‍ഥാടകരാണ് ഈ മാസം 27ന് യാത്ര തുടങ്ങിയ ശേഷം അമര്‍നാഥിലേക്ക് തിരിച്ചത്. കനത്ത സുരക്ഷയാണ് തീര്‍ഥാടനത്തിന്. അരലക്ഷത്തിലേറെ സൈനികരെയാണ് തീര്‍ഥാടകരുടെ കാവലിന് നിയോഗിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.