സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടരണമെന്ന് മുന്‍ ജനറല്‍

Friday 29 June 2018 6:18 pm IST
പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്‍കണമെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തുക തന്നെ വേണം, ഹൂഡ പറഞ്ഞു. 2016 ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള നിര്‍ദേശം വന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നുതന്നെയാണ്. സൈന്യം അതിനോട് യോജിച്ചു. പാക് സൈനികപോസ്റ്റുകളുടെ വളരെ അടുത്തായിരുന്നു ഭീകരക്യാമ്പുകള്‍ എന്നതായിരുന്നു അന്ന് നേരിട്ട ഒരു വെല്ലുവിളി.

ന്യൂദല്‍ഹി: പാക്കിസ്ഥാന് ശക്തമായ സന്ദേശം കൊടുക്കാന്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് മുന്‍ കരസേനാ ജനറല്‍ ഡി.എസ്. ഹൂഡ. 2016 സപ്തംബര്‍ 29ന് പാക് അധീന കശ്മീരില്‍ ഭീകരക്യാമ്പുകളില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ഹൂഡ.

പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്‍കണമെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തുക തന്നെ വേണം, ഹൂഡ പറഞ്ഞു. 2016 ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള നിര്‍ദേശം വന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നുതന്നെയാണ്. സൈന്യം അതിനോട് യോജിച്ചു. പാക് സൈനികപോസ്റ്റുകളുടെ വളരെ അടുത്തായിരുന്നു ഭീകരക്യാമ്പുകള്‍ എന്നതായിരുന്നു അന്ന് നേരിട്ട ഒരു വെല്ലുവിളി.

ആറുമണിക്കൂര്‍ കൊണ്ടാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ആക്രമണം അര്‍ധരാത്രിയും അവസാനത്തെ ആക്രമണം പുലര്‍ച്ചെ 6നും 6.15 നുമിടയിലായിരുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ദല്‍ഹിയില്‍ ധരിപ്പിച്ചിരുന്നുവെന്നും ഹൂഡ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.