സ്വിസ് ബാങ്കിലുള്ളതെല്ലാം കള്ളപ്പണമല്ല, പ്രതിപക്ഷത്തിന് മറുപടിയുമായി ജെയ്റ്റ്‌ലി

Friday 29 June 2018 7:22 pm IST
ഈ വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ മുന്‍കൂര്‍ നികുതി നിക്ഷേപത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ ആദായ നികുതി വിഭാഗത്തില്‍ 44 ശതമാനവും കോര്‍പറേറ്റ് നികുതി വിഭാഗത്തില്‍ 17 ശതമാനവുമാണ് വര്‍ധനവ് ഉണ്ടായതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

ന്യൂദല്‍ഹി: സ്വിസ് ബാങ്കിലുള്ളതെല്ലാം കള്ളപ്പണമല്ലെന്നും കോണ്‍ഗ്രസ് തെറ്റായ പ്രചരണം നടത്തുകയാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഈ വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ മുന്‍കൂര്‍ നികുതി നിക്ഷേപത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ ആദായ നികുതി വിഭാഗത്തില്‍ 44 ശതമാനവും കോര്‍പറേറ്റ് നികുതി വിഭാഗത്തില്‍ 17 ശതമാനവുമാണ് വര്‍ധനവ് ഉണ്ടായതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. നികുതി റിട്ടേണ്‍ നല്‍കുന്നതിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഒരു വര്‍ഷം 10.02 ലക്ഷം കോടി നികുതി സമാഹരിച്ചെന്നും കഴിഞ്ഞ നാല് വര്‍ഷത്തില്‍ 57 ശതമാനം വര്‍ധിച്ചുവെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി രാജ്യത്തിന്റെ വളര്‍ച്ചക്ക് സഹായകമാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.