അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കേണ്ടെന്ന് തീരുമാനം

Friday 29 June 2018 7:49 pm IST
ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ കൂടരഞ്ഞി പഞ്ചായത്ത് തള്ളി.

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്തിന്റെ തീരുമാനം.  ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ കൂടരഞ്ഞി പഞ്ചായത്ത് തള്ളി.

കഴിഞ്ഞ ദിവസം അന്‍വറിന്റെ  പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിരുന്നു.ഇവിടെ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പാര്‍ക്കിന് താഴെ വേറെയും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നടപടി.

രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ചണ് അന്‍വര്‍ പാര്‍ക്കിനു ലൈസന്‍സ് നേടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അന്‍വറിന്റെ അപേക്ഷ തള്ളിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.