സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ റെക്കോഡ്

Saturday 30 June 2018 2:54 am IST
2016-17ല്‍ കയറ്റുമതി 17,664.61 കോടിയുടെ 9,47,790 ടണ്‍ ചരക്കായിരുന്നു. കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനമാണ് വര്‍ധിച്ചത്. 2017-18 ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളര്‍ വരുമാനം 2,781.46 ദശലക്ഷമാണ്.

കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് റെക്കോഡ് വളര്‍ച്ച. 2017-18 സാമ്പത്തിക വര്‍ഷം എട്ടു ശതമാനമാണ് വര്‍ധന. 17,929.55 കോടി രൂപയുടെ  10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. 

2016-17ല്‍ കയറ്റുമതി 17,664.61 കോടിയുടെ 9,47,790 ടണ്‍ ചരക്കായിരുന്നു. കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനമാണ് വര്‍ധിച്ചത്. 2017-18 ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളര്‍ വരുമാനം 2,781.46 ദശലക്ഷമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധനയാണ് ഡോളര്‍ വരുമാനത്തില്‍ നേടിയതെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ. എ. ജയതിലക് പറഞ്ഞു. 

17665.10 കോടി(2,636.58 ദശലക്ഷം ഡോളര്‍)യുടെ 10,23,000 ടണ്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം 100 ശതമാനവും രൂപയില്‍ 101 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 105 ശതമാനവുമെത്തി.

ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. 

609.08 കോടിയുടെ 5,680 ടണ്‍ ഏലം കയറ്റുമതി ചെയ്തു.  4,256.33 കോടിയുടെ  4,43,900 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.