എന്‍ആര്‍ഐ ബാങ്കിങ് സേവനങ്ങളുമായി ഇസാഫ്

Saturday 30 June 2018 2:00 am IST
"ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യയുടെ കൊച്ചി ജനറല്‍ മാനേജര്‍ കമല്‍ പി. പട്‌നായിക് നിര്‍വഹിക്കുന്നു"

കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ ബാങ്കിങ് സേവനങ്ങള്‍ക്കു തുടക്കം കുറിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി ജനറല്‍ മാനേജര്‍ കമല്‍ പി. പട്‌നായിക്, എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങുന്നതിനുളള ലൈസന്‍സ് ഇസാഫ് ചെയര്‍മാന്‍ ആര്‍. പ്രഭയ്ക്കു കൈമാറി ബാങ്കിന്റെ എന്‍ആര്‍ഐ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

 കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ദുബായി സിറ്റി ഓഫ് ഗോള്‍ഡ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപ്പിളളി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ടില്‍  ആദ്യ നിക്ഷേപം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരമുള്ള നോണ്‍- റസിഡന്റ്  റുപ്പീ സേവനങ്ങളായ സേവിംഗ്‌സ് ബാങ്ക്, സ്ഥിരനിക്ഷേപ  അക്കൗണ്ടുകള്‍, വിദേശനാണ്യ വിനിമയ ഇടപാടുകള്‍ എന്നിവ ഇനി മുതല്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലൂടെ  ലഭ്യമാകും. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ അധ്യക്ഷനായി. 

ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ്, ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപ്പിളളി, ഷീല അബ്ദുള്‍ റഹ്മാന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എ. ജി. വര്‍ഗീസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗം  മേധാവി ജെയിംസ് മാത്യു എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.