വിദ്യാര്‍ഥികള്‍ സാമൂഹിക ചിന്തയോടെ വളരണം-മന്ത്രി ജി.സുധാകരന്‍

Friday 29 June 2018 8:23 pm IST

 

തലശ്ശേരി: വിദ്യാര്‍ഥികള്‍ സാമൂഹിക ചിന്തയോടെ വളര്‍ന്നുവരണമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയായ 'ഇന്‍സൈറ്റ്' സംഘടിപ്പിച്ച മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള അനുമോദനം കണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ 10 സ്‌കൂളുകള്‍ക്കും പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും നേടിയ പയ്യന്നൂര്‍ ജിജിഎച്ച്എസ്എസിലെ വി.കെ.ഐശ്വര്യ, പി.പി.രസികപ്രിയ, അഞ്ജന പി.നമ്പ്യാര്‍, കോറോം ജിഎച്ച്എസ്എസിലെ അനുശ്രീ എസ്.ചന്ദ്രന്‍, ഒ.വി.നിധിന എന്നീ വിദ്യാര്‍ഥികള്‍ക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മണ്ഡലത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉപഹാരം നല്‍കി.

സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍, കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.ഐ.വല്‍സല, പയ്യന്നൂര്‍ എഇഒ ടി.എം.സദാനന്ദന്‍, സംഘാടക സമിതി കണ്‍വീനര്‍ പി.സുഗുണന്‍, പയ്യന്നൂര്‍ ബിപിഒ പി.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.