എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Friday 29 June 2018 8:24 pm IST

 

കണ്ണൂര്‍: ഹയര്‍ സെക്കന്ററി തലം വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പഠനത്തിന് അവസരം ഒരുക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമാക്കി മന്ത്രിയുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ലൈബ്രറി-ലബോറട്ടറി ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പരിഷ്‌കരിച്ച ലൈബ്രറിയും മന്ത്രി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തു.  കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. 

സ്‌കൂളില്‍ ശുദ്ധജലവിതരണത്തിനായി എസിസി സിമന്റ്‌സ് നല്‍കിയ വാട്ടര്‍ കൂളര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍ ഏറ്റുവാങ്ങി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.പി.അജിത, പി.ടി.വിനോദ് കുമാര്‍, യു.ബാബു ഗോപിനാഥ്, പുരുഷോത്തമന്‍, എ.ഒ. പ്രസന്നന്‍, കെ.എസ്.ബിജു, പി.വി.രാജീവന്‍, കെ.വി.ബാബു, പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.